NEWS
ചെങ്ങന്നൂർ മാർത്ത് മറിയം ഫൊറോനാ പള്ളിയിൽ തിരുനാളിന് തുടക്കമായി; പ്രധാന തിരുനാൾ ശനിയാഴ്ച
06/02/2026 07:13 PM IST
nila

ചെങ്ങന്നൂർ: ചെങ്ങന്നൂർ മാർത്ത് മറിയം ഫൊറോനാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളിന് ഭക്തിനിർഭരമായ തുടക്കമായി. ഫൊറോനാ വികാരി റവ. ഡോ. ജോസഫ് നിലവന്തറ കൊടിയേറ്റി. വെള്ളിയാഴ്ച
വൈകിട്ട്
4.30ന് ജപമാല, അഞ്ചിന് മാധ്യസ്ഥ്യ പ്രാർഥന, വി. കുർബാന -റവ. ഡോ. റജി പ്ലാത്തോട്ടം മുഖ്യ കാർമികനാകും, 6.30 ന് പ്രസുദേന്തിവാഴ്ച,തുടർന്ന് നഗരപ്രദക്ഷിണം
ശനിയാഴ്ച
പ്രധാന തിരുനാൾ; രാവിലെ8.30 കഴുന്നെടുപ്പും സമർപ്പണ ശുശ്രൂഷയും 9.30 ന് സപ്രാ, മാധ്യസ്ഥ്യ പ്രാർഥന, പത്തിന് തിരുനാൾ വി.കുർബാന -ഫാ. ജോഫി പുതുപ്പറമ്പ് കാർമികനാകും തുടർന്ന് പള്ളി ചുറ്റി പ്രദക്ഷിണം, കൊടിയിറക്ക്, ലേലം എന്നിവ നടക്കുo.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











